നാടിന്റെ നന്മക്കായി പ്രവാസികളുടെ സഹായം അഭ്യർത്ഥിക്കുകയാണ്
ഈരാറ്റുപേട്ട സർക്കാർ ആശുപത്രി താലൂക്ക് ആശുപത്രിയാക്കാനുള്ള ഒപ്പ് ശേഖരണത്തിൽ പ്രവാസികളും പങ്കാളികളാവുക.
വേറെ ഏത് നാട്ടിൽ നിന്നും വിഭിന്നമാണ്. ഈരാറ്റുപേട്ടയിൽ നിന്ന് പ്രവസ ലോകത്ത് എത്തിയ പേട്ടകർ. നാട് വിട്ടാൽ നാട്ടിലെ കാര്യങ്ങൾ എന്നെ ബാധിക്കില്ല എന്ന് പറഞ്ഞു നടക്കുന്നവർക്ക് തികച്ചും അപമാനമാണ് നമ്മുടെ പ്രവാസികൾ. നാട്ടിലെ സൗഹൃദങ്ങൾ തിരിച്ചു പിടിക്കാനും വേദനിക്കുന്നവന്റെ കണ്ണീരൊപ്പാനും എന്നും മുന്നിൽ തന്നെ ഉണ്ട് അവർ
അവരിലേക്ക് ആ കുട്ടയിമകളിലെക്ക് ഒരു അപേക്ഷ വെക്കുകയാണ്. ഈരാറ്റുപേട്ടയിലെ ഗവൺമെന്റ് ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയർത്തണം എന്നാ പരാതിക്ക് പ്രവസ ലോകത്ത് നിന്ന് ആവശ്യം ഉയർത്തേണ്ടത് അത്യാവശ്യമാണ്.
ഈരാറ്റുപേട്ടകാരുടെ പ്രവാസ ലോകത്തെ കൂട്ടായ്മകൾ ഇതിനായി മുന്നിട്ടിറങ്ങണം എന്ന് ജനകിയ വികസന ഫോറത്തിനായി അപേക്ഷിക്കുന്നു.
Sign this petition for Erattupetta